ഓടുന്നതിനിടെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികള്‍ വിട്ടുപോയി

ഓടുന്നതിനിടെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികള്‍ വിട്ടുപോയി

ബീഹാറില്‍ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികള്‍ വിട്ടുപോയി. ഡല്‍ഹിയില്‍ നിന്ന് ഇസ്ലാംപൂരിലേക്ക് പുറപ്പെട്ട മഗ്ദാദ് എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ബക്സർ ജില്ലയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച 11 മണിയോടെയാണ് സംഭവമുണ്ടായത്.

ട്രെയിൻ രണ്ടായി പിരിഞ്ഞ് പോയെങ്കിലും സംഭവത്തില്‍ ആർക്കും പരിക്കേല്‍ക്കുയോ മറ്റ് രീതിയിലുള്ള അപകടമോ ഉണ്ടായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഡല്‍ഹി ഇസ്ലാംപൂർ മാഗ്ദാദ് സൂപ്പർ ഫാസ്റ്റ് എക്സപ്രസിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വിട്ട് പോയത്. ട്രെയിനിനെ രണ്ടായി പിളർത്തിയാണ് അപകടമുണ്ടായത്.

തുരിഗഞ്ചിനും രഘുനാഥപൂരിനും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്. 20802 എന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ മാസത്തില്‍ ചണ്ഡിഗഡ് ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി മൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എട്ട് ബോഗികളാണ് അന്ന് പാളം തെറ്റിയത്.

TAGS : TRAIN | BIHAR
SUMMARY : The bogies of the super fast train left while running

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *