ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ

ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ

ബെംഗളൂരു : എട്ടാമത് ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ബഹിരാകാശ സാങ്കേതിക രംഗത്ത് ഇന്ത്യൻ, അന്തർദേശീയ ബഹിരാകാശ ഏജൻസികൾക്കും കമ്പനികൾക്കും പരസ്പരം സംവദിക്കാനും പര്യവേക്ഷണം ചെയ്യാനും ബഹിരാകാശ രംഗത്ത് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള വേദിയായി സ്പെയ്‌സ് എക്സ്‌പോ മാറുമെന്ന് ഐഎസ്ആർഒ പറഞ്ഞു.

2008-ലാണ് സ്പെയ്‌സ് എക്സ്‌പോ ആരംഭിച്ചത്. ഇത്തവണ 250-ലധികം ബഹിരാകാശ കമ്പനികളും 10,000-ത്തിലേറെ ബിസിനസ് സന്ദർശകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.), ഇന്ത്യൻ നാഷണൽ സ്പെയ്‌സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ, ന്യൂ സ്പെയ്‌സ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
<br>
TAGS : BENGALURU SPACE EXPO | TECHNOLOGY
SUMMARY : Bengaluru Space Expo from 18th to 20th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *