കർണാടകയില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; 14 മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം

കർണാടകയില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; 14 മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം

ബെംഗളൂരു: കർണാടകയിലെ 14 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. വടക്കൻ കർണാടകയും മധ്യ കർണാടകയും ഉൾപ്പെടുന്ന ബെളഗാവി, ബെള്ളാരി, ചിക്കോഡി, ഹാവേരി, കലബുർഗി, ബീദർ, ധാർവാഡ്, കൊപ്പാൾ, റായ്ച്ചൂർ, ഉത്തര കന്നഡ, ദാവനഗരെ, ശിവമൊഗ്ഗ, ബാഗൽകോട്ട്, വിജയനഗര എന്നി മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യാദ്ഗിറിലെ ഷോറാപ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പരസ്യപ്രചാരണങ്ങള്‍ ഇന്നലെ അവസാനിച്ചിരുന്നു.

ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ശിവമൊഗ്ഗയില്‍ ജനവിധി തേടുന്നു. കോണ്ഗ്രസ് ടിക്കറ്റില്‍ മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും നടൻ ശിവാജ്കുമാറിന്റെ ഭാര്യയുമായ ഗീതാ ശിവകുമാറാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരിയിൽ നിന്നും, സംസ്ഥാന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി ചിക്കോടിയിൽ നിന്നും, ടെക്‌സ്റ്റൈൽസ് മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത പാട്ടീൽ ബാഗൽകോട്ടില്‍ നിന്നും, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൽ രവീന്ദ്ര ഹെബ്ബാൾക്കർ ബെളഗാവിയിൽ നിന്നും, വനംവകുപ്പു മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖന്ദ്രെ ബീദറിൽ നിന്നും, ഖനിവകുപ്പ് മന്ത്രി മല്ലികാർജുന്റെ ഭാര്യ പ്രഭാ മല്ലികാർജുന ദാവണഗെരെയിൽ നിന്നും ജനവിധി തേടുന്നു.

14 മണ്ഡലങ്ങളിലായി 2.59 കോടി വോട്ടർമാരാണ് നാളെ വിധി രേഖപ്പെടുത്തുന്നത്. 28,257 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിന് ക്രമീകരിച്ചിട്ടുള്ളത്. 14 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *