യുട്യൂബ് നോക്കി ഡോക്ടറുടെ ശസ്ത്രക്രിയ; ഛര്‍ദിയുമായി എത്തിയ പതിനഞ്ചുകാരന് ദാരുണാന്ത്യം

യുട്യൂബ് നോക്കി ഡോക്ടറുടെ ശസ്ത്രക്രിയ; ഛര്‍ദിയുമായി എത്തിയ പതിനഞ്ചുകാരന് ദാരുണാന്ത്യം

യുട്യൂബ് നോക്കി വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ 15കാരന്‍ മരിച്ചു. ഛർദിയെ തുടർന്ന് ചികിത്സ തേടിയ കൃഷ്ണകുമാർ എന്ന ബാലനാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടിയെ മാതാപിതാക്കള്‍ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ചത്. അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ചത്.

തുടർന്ന് ഛർദി നില്‍ക്കണമെങ്കില്‍ ഉടൻ കുട്ടിയുടെ പിത്താശയം നീക്കംചെയ്യണമെന്നും അതിനായി ശസ്ത്രക്രിയ നടത്തണമെന്നും പറഞ്ഞു. എങ്കിലും മാതാപിതാക്കള്‍ അതിനു സമ്മതിച്ചില്ല. ഒടുവില്‍ അവരുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തുകയും പിത്താശയം നീക്കംചെയ്യുകയും ചെയ്തു. ഇതെതുടർന്ന് ഉടൻതന്നെ കുട്ടി മരിക്കുകയും ചെയ്തു. പോലീസ് അന്വേഷണം നടത്തിവരുകയാണ്.

TAGS : DOCTOR | SURGERY | DEAD
SUMMARY : Fake Doctor Surgery Watched on YouTube; The fifteen-year-old died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *