തിരഞ്ഞെടുപ്പ് റാലിക്കിടെ മുനിസിപ്പൽ കൗൺസിലറെ തല്ലി ഉപമുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് റാലിക്കിടെ മുനിസിപ്പൽ കൗൺസിലറെ തല്ലി ഉപമുഖ്യമന്ത്രി

ബെംഗളൂരു: തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് പ്രവർത്തകനെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ശനിയാഴ്ച ഹാവേരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു സംഭവം. അലാവുദ്ദീൻ മണിയാർ എന്ന കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറിനാണ് ഡി.കെ. ശിവകുമാറിന്റെ മർദനമേറ്റത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ധാർവാഡിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി വിനോദ അസൂട്ടിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശിവകുമാർ. തിരക്കിനിടയിൽ അലാവുദ്ദീൻ മണിയാർ ശിവകുമാറിന്റെ തോളിൽ കൈവെച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ക്ഷുഭിതനായ ഡി.കെ. ശിവകുമാർ അദ്ദേഹത്തെ തല്ലുകയായിരുന്നു. തുടർന്ന് പോലീസ് അലാവുദ്ദീൻ മണിയാരെ തള്ളി മാറ്റുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതതോടെ വ്യാപകമായ വിമർശനങ്ങളാണ് ശിവകുമാറിനെതിരെ ഉയരുന്നത്. രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *