മലപ്പുറത്ത് പ്രകമ്പനം; ഇടിമുഴക്കത്തിന് സമാനമായ ശബ്‌ദം കേട്ടതായി നാട്ടുകാര്‍

മലപ്പുറത്ത് പ്രകമ്പനം; ഇടിമുഴക്കത്തിന് സമാനമായ ശബ്‌ദം കേട്ടതായി നാട്ടുകാര്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. സംഭവത്തെ തുടർന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. എന്നാല്‍ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ട്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ് ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായത്. രാവിലെ 10.45ഓടെയാണ് സംഭവം.

ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

TAGS : MALAPPURAM | EARTHQUAKE
SUMMARY : Vibration in Malappuram; Locals said they heard a sound similar to thunder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *