നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പോലീസാണ് കേസെടുത്തത്. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്.

യൂട്യൂബര്‍മാര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍പോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതില്‍ നിവിനടക്കം ആറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത്.

TAGS : SEXUAL HARASSMENT | YOUTUBER | CASE
SUMMARY : Sexual harassment complaint against Nivin Pauly; Case filed against 12 YouTubers who published the name and picture of the young woman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *