ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിൽ

ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2നേക്കാൾ അപകടകാരിയായ വൈറസാണിത്.

2022 മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 കേസുകള്‍ക്ക് സമാനമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവ് നിലവില്‍ ചികിത്സകളോടു പ്രതികരിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതിനിടെ കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ യുവാവിനു വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായി. പിന്നാലെ ഇന്ത്യയില്‍ എംപോക്‌സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം രം?ഗത്തെത്തിയിരുന്നു. പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. എംപോക്‌സില്‍ അനാവശ്യ പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പഴയ വകഭേദം മറ്റൊരു യുവാവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

എന്താണ് എംപോക്സ്
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി എന്നറിയപ്പെടുന്ന എംപോസ്ക്. എണ്‍പതുകളുടെ അവസാനത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സമാനതകളേറെയാണ്. മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ ഇഗ്ലണ്ട് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന ജ​ന്തു​ജ​ന്യ രോ​ഗ​മാ​യി​രു​ന്നു എം​പോ​ക്‌​സ് എങ്കിലും ഇ​പ്പോ​ള്‍ മ​നു​ഷ്യ​രി​ല്‍നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്നു​ണ്ട്.

കോ​വി​ഡ്, എ​ച്ച്1 എ​ന്‍1​പോ​ലെ വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മ​ല്ല എം​പോ​ക്‌​സ്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി മു​ഖാ​മു​ഖം വ​രി​ക, നേ​രി​ട്ട് തൊ​ലി​പ്പു​റ​ത്ത് തൊ​ടു​ക, ലൈം​ഗി​ക​ബ​ന്ധം, കി​ട​ക്ക​യോ വ​സ്ത്ര​മോ തൊ​ടു​ക, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം പ​ക​രാം.

വൈറല്‍ രോഗമായതിനാല്‍ പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും എം​പോ​ക്‌​സ് ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എം​പോ​ക്‌​സിന് വാക്‌സിനേഷന്‍ നിലവിലുണ്ട്

<bR>
TAGS : MPOX | MONKEYPOX
SUMMARY : Mpox confirmed in India. The infected young man is undergoing treatment in Delhi

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *