നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം

നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം

ബെംഗളൂരു:നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി രാത്രി പത്തുമണിയോടെ വീട്ടിൽനിന്ന് പാല് വാങ്ങാനായി പോയ യുവതിക്ക് നേരേയാണ് അതിക്രമമുണ്ടായത്. ധാർവാഡ് സ്വദേശിയും ബെംഗളൂരുവിലെ ഹോട്ടലിൽ പാചകക്കാരനുമായ രവികുമാർ(33) ആണ് യുവതിയെ ഉപദ്രവിച്ചത്.

തന്നോട് മോശമായി പെരുമാറിയ ഇയാൾ ദേഹത്ത് സ്പർശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. യുവതി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലർ ഓടിയെത്തി. തുടർന്ന് രവികുമാറിനെ പിടിച്ചുവെയ്ക്കുകയും റോഡിലിട്ട് മർദിക്കുകയുമായിരുന്നു. രവികുമാറിനെ മർദിച്ചവശനാക്കിയശേഷം ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് വിടാനായിരുന്നു നാട്ടുകാരുടെ ശ്രമം. ഇതിനിടെ പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ യുവതിക്ക് നേരേ അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു.

എന്നാൽ സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് യുവതി പറഞ്ഞു. തന്നോട് മോശമായി പെരുമാറിയതിനുള്ള ശിക്ഷ രവികുമാറിന് ലഭിച്ചെന്നും, നിയമനടപടിക്ക് താല്പര്യമില്ലെന്നും യുവതി പറഞ്ഞു. രവികുമാറിന് ചികിത്സയ്ക്ക്ശേഷം ആശുപത്രിയിൽ വിട്ടയച്ചിരുന്നു. അതേസമയം യുവതി പരാതി നൽകാൻ വിസമ്മതിച്ചതോടെ യുവാവിനെ മർദിച്ചവർ അറസ്റ്റിലായി. ആശുപത്രി വിട്ടതിന് പിന്നാലെ തന്നെ മർദിച്ചതിൽ രവികുമാർ പോലീസിന് പരാതി നൽകിയിരുന്നു. ഇതോടെയാണ് നാട്ടുകാരായ മൂന്ന് പേർ പിടിയിലായത്.

TAGS: BENGALURU | ATTACK
SUMMARY: Mob attack man fo misbehaving with women on road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *