സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയ സഹോദരിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയ സഹോദരിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു

പാലക്കാട് : സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പോലിസ് അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ  ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പോലിസ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടക്കുന്നതായും കസബ പോലീസ് അറിയിച്ചു.
<BR>
TAGS : CRIME | PALAKKAD
SUMMARY : The young man assaulted his sister who had gone to the cinema with her friend

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *