വി.കെ. പ്രകാശിന്‍റെ മുൻകൂർ ജാമ്യ ഹര്‍ജി ഇന്ന്

വി.കെ. പ്രകാശിന്‍റെ മുൻകൂർ ജാമ്യ ഹര്‍ജി ഇന്ന്

കൊച്ചി: യുവ കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് നൽകിയ ഹർജി ഹൈക്കോടതി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി. നേ​ര​ത്തേ ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. സിനിമയുടെ കഥ പറയാൻ ഹോട്ടൽമുറിയിൽ എത്തിയപ്പോൾ ലൈം​ഗികമായി ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരിക്ക് ക്രിമിനൽപശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സാ​ണ്​ ഹർജി പ​രി​ഗ​ണി​ക്കു​ന്ന​ത്

2022 ഏപ്രിൽ നാലിനാണ് സംഭവമെന്നും കൊല്ലത്തെ ഹോട്ടൽ മുറിയിൽ വെച്ച് മോശമായി പെരുമാറിയെന്നാണ്‌ കൊച്ചി സ്വദേശിനി ഡിജിപിക്ക്‌ നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. ആരോപണം നിഷേധിച്ച ഹർജിക്കാരൻ, പരാതിക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ഗൂഢാലോചനയാണ് ആരോപിക്കുന്നത്.
<BR>
TAGS : V K PRAKASH | SEXUAL HARASSMENT
SUMMARY : V.K. Prakash’s anticipatory bail plea today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *