ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം

ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം. കന്നഡ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കന്നഡ വികസന അതോറിറ്റി (കെഡിഎ) അംഗങ്ങൾ, ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവുവിനോട് ആവശ്യപ്പെട്ടു.

എല്ലാ വർഷവും ഡോക്ടേഴ്‌സ് ദിനത്തിൽ താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ഡോക്ടർമാരെ ആദരിക്കാനും കെഡിഎ ചെയർപേഴ്സൺ പുരുഷോത്തം ബിളിമലെ മന്ത്രിയോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോടും കന്നഡ പഠിക്കാനും സംസാരിക്കാനും വകുപ്പ് ആവശ്യപ്പെടണം. സംസ്ഥാനത്തുടനീളം കന്നഡയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ബിലിമലെ ആവശ്യപ്പെട്ടു. കന്നഡ ഭാഷയുടെ പുരോഗതിക്ക് ഇത് ഏറെ സഹായകമാകുമെന്നും ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ റായ്ച്ചൂരിൽ നടന്ന ഔദ്യോഗിക സന്ദർശന വേളയിൽ കന്നഡയിൽ കുറിപ്പടി എഴുതാൻ സർക്കാർ ഡോക്ടർമാരെ പ്രേരിപ്പിച്ചതായും ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അവിടെയുള്ള ഡെപ്യൂട്ടി കമ്മീഷണറോട് നിർദ്ദേശിച്ചതായും കെഡിഎ മേധാവി പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും പ്രവർത്തിക്കുന്ന സർക്കാർ ഡോക്ടർമാർ കുറിപ്പടി എഴുതുമ്പോൾ കന്നഡയ്ക്ക് മുൻഗണന നൽകിയാൽ, സാധാരണക്കാർക്ക് വലിയ ഉപകാരമാകും. സംസ്ഥാന സർക്കാരിൻ്റെ ശക്തമായ നിലപാട് ഇതിൽ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | DOCTOR
SUMMARY: KDA urged to make mandatory for govt doctors to write prescriptions in Kannada

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *