ഭൂമി ഇടപാടിൽ ക്രമക്കേട്; 18 മുഡ ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ്

ഭൂമി ഇടപാടിൽ ക്രമക്കേട്; 18 മുഡ ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ്

ബെംഗളൂരു: ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) 18 ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ് അയച്ചു. അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിനു പകരം സർക്കാർ ഭൂമി ഉന്നത സ്വാധീനമുള്ള വ്യക്തികൾക്ക് ലേഔട്ട് സൈറ്റായി വിട്ടുകൊടുത്തെന്ന പരാതിയിലാണ് നടപടി.

2017ൽ മുഡ സൂപ്രണ്ട് എൻജിനീയറും സെക്രട്ടറിയുമുൾപ്പെടെ വിവിധ തസ്തികകളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ ഗംഗാരാജു 2017ൽ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. ഹിങ്കലിലെ സർവേ നമ്പർ 89-ലെ 7.18 ഏക്കർ ഭൂമി പണം വാങ്ങി 350-ലധികം പേർക്ക് വീതിച്ചു നൽകിയെന്നാണ് ആരോപണം.

TAGS: MUDA | LOKAYUKTA
SUMMARY: Lokayukta issues notices to 18 MUDA officials over site distribution in Hinkal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *