ഓണത്തിരക്ക്; 13-ന് കൊച്ചുവേളിക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

ഓണത്തിരക്ക്; 13-ന് കൊച്ചുവേളിക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

ബെംഗളൂരു : ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്നും കൊച്ചുവേളിക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ. സെപ്തംബര്‍ 13-ന് ഹുബ്ബള്ളി – കൊച്ചുവേളി- ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (07333/07334) ആണ് പ്രഖ്യാപിച്ചത്. 13-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും. തിരിച്ച് 14-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും.

ഹുബ്ബള്ളിയിൽ നിന്നുള്ള സര്‍വീസിന് ബെംഗളൂരുവിലെ ചിക്കബനാവരയില്‍ ഉച്ചയ്ക്ക് 1.38 നും എസ്.എം.വി.ടി. ബെംഗളൂരുവില്‍ ഉച്ചയ്ക്ക് 2.15-നും കൃഷ്ണരാജപുരത്ത് 2.39-നും സ്റ്റോപ്പ്‌ ഉണ്ട്. എസ്എംഎം ഹവേരി, റാണിബെന്നൂർ, ഹരിഹർ, ദാവൻഗെരെ, ബീരൂർ, അർസികെരെ, തുമകുരു, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകള്‍.

രണ്ട് എ.സി. ടുടയർ, നാല് എ.സി. ത്രീ ടയർ, പത്ത് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് എസ്.എൽ.ആർ./ഡി. കോച്ചുകൾ എന്നിവയുണ്ടാകും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഒട്ടേറെ സീറ്റുകള്‍ ബാക്കിയുണ്ട്.
<br>
TAGS : RAILWAY | SPECIAL TRAIN
SUMMARY : Onam rush A special train was announced for Kochuveli on 13th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *