ജിം പരിശീലകനെ ആക്രമിച്ചു; നടൻ ധ്രുവ് സർജയുടെ മാനേജർ പിടിയിൽ

ജിം പരിശീലകനെ ആക്രമിച്ചു; നടൻ ധ്രുവ് സർജയുടെ മാനേജർ പിടിയിൽ

ബെംഗളൂരു: ജിം പരിശീലകനെ ആക്രമിച്ച സംഭവത്തിൽ നടൻ ധ്രുവ് സർജയുടെ മാനേജർ ഉൾപ്പെടെ നാല് പേർ പിടിയിൽ. മാനേജർ അശ്വിൻ, ഡ്രൈവർ നാഗേന്ദ്രൻ, സുബ്ബു, ഹർഷ എന്നിവരാണ് പിടിയിലായത്. നടന്റെ ജിം പരിശീലകനായിരുന്ന പ്രശാന്ത് പൂജാരിയെയാണ് ഇവർ ആക്രമിച്ചത്.

ജിം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രശാന്തിനെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. ബേസ്ബോൾ ബാറ്റും വെട്ടുകത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇയാൾ നൽകിയ പരാതിയിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. നടനുമായി പ്രാശാന്തിനുണ്ടായിരുന്ന സുഹൃത്ത് ബന്ധത്തിൽ അസൂയ തോന്നിയതിനാലാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Manager of actor Dhruv Sarja arrested over attack case of gym trainer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *