മാക്കൂട്ടം ചുരം റോഡില്‍ ലോറി മറിഞ്ഞ് അപകടം; ബെംഗളൂരുവില്‍ നിന്നടക്കമുള്ള നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി

മാക്കൂട്ടം ചുരം റോഡില്‍ ലോറി മറിഞ്ഞ് അപകടം; ബെംഗളൂരുവില്‍ നിന്നടക്കമുള്ള നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി

ബെംഗളൂരു: കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡില്‍ രണ്ട് ലോറികള്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നു പുലര്‍ച്ചെ മൂന്നിന് ചുരത്തിലെ മെതിയടി പാറയിലാണ് അപകടമുണ്ടായത്. ഗതാഗതം തടസപ്പെട്ടതോടെ ബെംഗളൂരു, മൈസൂരു ഭാഗത്തുനിന്നുള്ള വാഹനങ്ങളടക്കം മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങി.

പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ മാക്കൂട്ടം ചുരം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പുലര്‍ച്ചെ മുതല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. വലിയ ക്രെയിന്‍ എത്തിയാല്‍ മാത്രമേ മറിഞ്ഞ വാഹനങ്ങള്‍ വഴിയില്‍ നിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനാകൂ എന്നാണ് വിവരം.
<BR>
TAGS : MAKKOOTTAM CHURAM
SUMMARY : Lorry overturned accident on Makootam pass road; Many vehicles, including the one in Bengaluru, got stuck in the pass

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *