സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്തുന്നതിന് കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ

സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്തുന്നതിന് കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിനായി കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയായ ബദറുദ്ദീനെയാണ് (25) ഈസ്റ്റ്‌ ബെംഗളൂരുവിൽ വെച്ച് പോലീസ് പിടികൂടിയത്.

എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വിൽക്കാനെത്തിയപ്പോഴായിരുന്നു പിടിയിലായത്. ഇയാളിൽ നിന്ന് 5.2 കിലോ കഞ്ചാവ് ബാനസവാഡി പോലീസ് സംഘം കണ്ടെടുത്തു. ഒഡീഷയിലെ കച്ചവടക്കാരിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ബെംഗളൂരുവിലെ വിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബദറുദ്ദീൻ പോലീസിനോട് പറഞ്ഞു.

നഗരത്തിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ. സഹോദരിയുടെ വിവാഹം ഉൾപ്പെടെയുള്ള കുടുംബത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണെന്നും ഇക്കാരണത്താൽ കഞ്ചാവ് വിറ്റ് വേഗത്തിൽ പണം സമ്പാദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബദറുദ്ദീൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Man tries to sell ganja to raise money for sister’s marriage, held

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *