മുൻകൂര്‍ ജാമ്യം; നടൻ ജയസൂര്യയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

മുൻകൂര്‍ ജാമ്യം; നടൻ ജയസൂര്യയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയെ സമീപിച്ചു. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു.

ഐപിസി 354 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഓണ്‍ലൈനായി എഫ്‌ഐആര്‍ അപ്ലോഡ് ചെയ്തിട്ടുമില്ല. വിദേശത്തായതിനാല്‍ എഫ്‌ഐആര്‍ നേരിട്ട് കണ്ടിട്ടില്ല. സൈപ്റ്റംബര്‍ 18നാണ് വിദേശത്ത് നിന്ന് ജയസൂര്യ മടങ്ങിവരുന്നത്. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതു പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്നാണ് ജയസൂര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.

TAGS : JAYASURYA | BAIL APPLICATION
SUMMARY : Anticipatory Bail; Actor Jayasuriya also filed a petition in the High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *