ഗണേശ വിഗ്രഹത്തോടൊപ്പം അബദ്ധത്തിൽ നാല് ലക്ഷം രൂപയുടെ സ്വർണമാല നിമജ്ജനം ചെയ്ത് ദമ്പതികൾ; പോലീസിന്റെ സഹായത്തോടെ വീണ്ടെടുത്തു

ഗണേശ വിഗ്രഹത്തോടൊപ്പം അബദ്ധത്തിൽ നാല് ലക്ഷം രൂപയുടെ സ്വർണമാല നിമജ്ജനം ചെയ്ത് ദമ്പതികൾ; പോലീസിന്റെ സഹായത്തോടെ വീണ്ടെടുത്തു

ബെംഗളൂരു: ഗണേശ വിഗ്രഹത്തോടൊപ്പം സ്വർണമാലയും അബദ്ധത്തിൽ ഒഴുക്കി ദമ്പതികൾ. ബെംഗളൂരുവിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയാണ് സംഭവം. മൊബൈൽ ടാങ്കിലേക്കാണ് വിഗ്രഹത്തിനൊപ്പം നാല് ലക്ഷം രൂപ വിലവരുന്ന സ്വർണ മാലയും നിമജ്ജനം ചെയ്തത്.

ദാസറഹള്ളിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഗോവിന്ദരാജ് നഗറിലെ സ്വകാര്യ സ്കൂളിൽ അധ്യാപകരായ രാമയ്യ – ഉമാദേവി ദമ്പതികൾക്കാണ് അബദ്ധം സംഭവിച്ചത്. ഇവർ തങ്ങളുടെ ഗണേശ വിഗ്രഹത്തിന് നാല് ലക്ഷം രൂപയുടെ സ്വർണമാല ചാർത്തിയിരുന്നു. ശേഷം വിഗ്രഹം പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ചു. എന്നാൽ വിഗ്രഹം നിമജ്ജനം ചെയ്തപ്പോൾ മാല തിരികെയെടുക്കുന്ന കാര്യം മറന്നുപോയി. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദമ്പതികൾക്ക് മാലയുടെ കാര്യം ഓർമ വന്നത്.

ഉടനെ തിരിച്ച് മൊബെെൽ ടാങ്കിന്റെ അടുത്തേക്ക് പോയി. എന്നാൽ ടാങ്കിൽ നിരവധി ഗണേശ വിഗ്രഹങ്ങളും ഉണ്ടായിരുന്നു. പിന്നാലെ ദമ്പതികൾ സിറ്റി പോലീസിന്റെ സഹായം തേടി. തുടർന്ന് ടാങ്കിലെ മുഴുവൻ വെള്ളവും പമ്പ് ചെയ്ത് കളഞ്ഞ ശേഷമാണ് മാല കണ്ടെത്തിയത്.

TAGS: KARNATAKA | GANESHA IMMERSION
SUMMARY: Bengaluru couple mistakenly immerses Ganesh idol with ₹4 lakh gold chain, recovered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *