ശമ്പള പ്രതിസന്ധി: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്

ശമ്പള പ്രതിസന്ധി: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നല്‍കുമെന്ന വാക്ക് സർക്കാർ പാലിച്ചില്ല. കെഎസ്‌ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. ഈ സാഹചര്യത്തില്‍ ബിഎംഎസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. പത്താം തിയതിക്ക് മുമ്പ് ഒറ്റത്തവണ ആയി ശമ്പളം നല്‍കും എന്ന് നേരത്തെ ഗതാഗത മന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ ശമ്പളവും ഓണം ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചില്ല. ഓണം ആനുകൂല്യങ്ങള്‍ എങ്ങും എത്താത്ത അവസ്ഥയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് അജയകുമാർ പറ‍ഞ്ഞു. എല്ലാ മാസം അഞ്ചാം തീയതി ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രിയും പറഞ്ഞു. ഒന്നും നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

TAGS : SALARY | KSRTC
SUMMARY : Salary crisis: KSRTC employees go on strike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *