കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ; ജെൻസന്റെ വിയോഗത്തില്‍ ഫഹദ് ഫാസില്‍

കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ; ജെൻസന്റെ വിയോഗത്തില്‍ ഫഹദ് ഫാസില്‍

കൊച്ചി: വാഹനാപകടത്തില്‍ മരണപ്പെട്ട ജെൻസന് ആദരാഞ്ജലികള്‍ അർപ്പിച്ച്‌ നടൻ ഫഹദ് ഫാസില്‍. ഫേസ്ബുക്കില്‍ ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഫഹദ് ഫാസിലിന്റെ പ്രതികരണം. കാലത്തിന്റെ അവസാനം വരെ നീ ഓർമ്മിക്കപ്പെടുമെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ന് രാവിലെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അർപ്പിച്ചത്.

‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പേർ ആദരാഞ്ജലികള്‍ അർപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു ജെൻസൻ മരണപ്പെട്ടത്.

ചൊവ്വാഴ്ചയായിരുന്നു കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിന് സമീപമം ജെൻസൻ സഞ്ചരിച്ച വാൻ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജെൻസന് സാരമായി പരിക്കേറ്റിരുന്നു. ശ്രുതിയുള്‍പ്പെടെ വാനില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ശ്രുതിയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാലിന് പരുക്കേറ്റ ശ്രുതി ആശുപത്രിയില്‍ ചികിത്സയിലാണ്.

TAGS : FAHAD FAZIL | FACEBOOK
SUMMARY : You will be remembered until the end of time brother; Fahad Fazil on Jensen’s demise

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *