ഹേമ കമ്മിറ്റിക്കെതിരെ ഫെഫ്ക; വിളിപ്പിച്ചത് ഡബ്ലുസിസിയെ മാത്രം, എന്ത് അടിസ്ഥാനത്തിലാണ് മറ്റ് സംഘടനകളെ ഒഴിവാക്കിയത്?- ബി ഉണ്ണികൃഷ്ണന്‍

ഹേമ കമ്മിറ്റിക്കെതിരെ ഫെഫ്ക; വിളിപ്പിച്ചത് ഡബ്ലുസിസിയെ മാത്രം, എന്ത് അടിസ്ഥാനത്തിലാണ് മറ്റ് സംഘടനകളെ ഒഴിവാക്കിയത്?- ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: ഹേമാ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഡബ്ല്യൂസിസിയെ അല്ലാതെ മറ്റ് സംഘടനകളെയൊന്നും ഹേമാ കമ്മിറ്റി വിളിക്കുകയോ വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് മറ്റ് സംഘടനകളെ ഹേമ കമ്മിറ്റി ഒഴിവാക്കിയത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നത്. അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. ഓഡിഷൻ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ കാസ്റ്റിങ് കാൾ എന്നൊരു പ്രശ്നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്. അത് പരിഹരിച്ചുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ബൈലോയിൽ ഭേദഗതി വരുത്തി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയർത്തണമെന്നാണ് ഫെഫ്ക തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : JUSTICE HEMA COMMITTEE | FEFKA
SUMMARY : Fefka against Hema Committee; Only WCC was called, on what basis other organizations were excluded?- B Unnikrishnan

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *