സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടത്തിന്റെ വൈരാഗ്യത്തില്‍ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ക്രൂരമായി മർദിച്ച നാലുപേർ അറസ്റ്റില്‍. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡില്‍വെച്ചായിരുന്നു സംഭവം. കണ്ണൂർ സ്വദേശികളായ അമല്‍ദാസ് (24), ഉജ്ജ്വല്‍ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23) എന്നിവരെയാണ് നടക്കാവ് പോലീസ്‌ അറസ്റ്റ് ചെയ്തത്.

മധുരയില്‍നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍.15.എ. 2348 ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം. സുധീഷ് (40) നാണ് മർദ്ദനമേറ്റത്. കണ്ടക്ടറെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ വന്ന സെക്യൂരിറ്റി ജീവനക്കാരനായ കക്കോടി സ്വദേശി കൃഷ്ണൻകുട്ടി (62)ക്കും മർദനമേറ്റിരുന്നു. ഇവർക്കൊപ്പം യാത്രക്കാരായ അശ്വിൻ, മുഹമ്മദ് അനീസ് എന്നിവർക്കും പരുക്കേറ്റിരുന്നു.

TAGS : KOZHIKOD | KSRTC
SUMMARY : KSRTC Conductor assault case; Four people were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *