യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കന്നഡ നടനെതിരെ കേസ്

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കന്നഡ നടനെതിരെ കേസ്

ബെംഗളൂരു: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്ന‍ഡ നടൻ വരുൺ ആരാധ്യക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യൽ മീ‍ഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് വരുന്നിനെതിരെ പരാതി നൽകിയത്. കാമുകനായിരുന്ന വരുൺ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നൽകിയ പരാതിയിൽ പറഞ്ഞു. ഇരുവരും 2019 മുതൽ പ്രണയത്തിലായിരുന്നു. 2023 ലാണ് വരുണിന്റെയും മറ്റൊരു യുവതിയുടെയും സ്വകാര്യ ചിത്രങ്ങൾ കാണാനിടയാകുന്നത്. ഇതോടെ ഇവർ ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് നടൻ ബ്ലാക്ക്മെയിലിം​ഗ് ആരംഭിച്ചത്.

കൊലപാതക ഭീഷണിയടക്കം നേരിട്ടതോടെ കുറച്ചു നാൾ വർഷ കാര്യങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല. ഇതിനിടെ വീ‍ഡിയോയും ചിത്രങ്ങളും വർഷയ്‌ക്ക് അയച്ചു നൽകുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹികെട്ടതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. വേറെ ആരെയെങ്കിലും വിവാഹം ചെയ്താൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ബസവേശ്വര ന​ഗർ പോലീസാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

TAGS: BOOKED | BENGALURU
SUMMARY: Kannada actor booked for blackmailing women friend

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *