ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെ സസ്പെൻഡ് ചെയ്തു

ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്ത് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം. അനസിനെതിരെയാണ് നടപടി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടിയെന്ന് കമ്മിറ്റി അധ്യക്ഷൻ കെ. പ്രവീൺകുമാർ പറഞ്ഞു.

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ നിർദേശ പ്രകാരം യൂത്ത് കോൺ​ഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, കോൺ​ഗ്രസ് പ്രവർത്തകൻ അനസ് എന്നിവരാണ് പിരിവ് നടത്തിയത്. എന്നാൽ ഈ തുക വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം.

TAGS: KERALA | CONGRESS
SUMMARY: Congress worker suspend Wayanad Relief Fund Scam Kozhikode

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *