സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിലായിരിക്കും ഭൗതികശരീരം പൊതുദർശനത്തിന് വെക്കുക. നിലവിൽ മൃതദേഹം എയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 11 മണി മുതൽ മൂന്ന് മണിവരെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ പൊതുദർശനം നടക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങൾക്കായി എയിംസിന് വിട്ടുകൊടുക്കും.

അതേസമയം, നിലവിൽ പാർട്ടിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങു എന്ന് നേതാക്കൾ അറിയിച്ചു. കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. എം.എ. ബേബി, എ. വിജയരാഘവൻ എന്നിവരുടെ പേരുകളും ചർച്ച ചെയ്‌തേക്കാം.

TAGS: DEMISE | SITARAM YECHURI
SUMMARY: Sitaram Yechuris dead body to be bought to home today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *