കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്, നിരവധി കടകള്‍ക്ക് കേടുപാട്

കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്, നിരവധി കടകള്‍ക്ക് കേടുപാട്

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടുപന്നി ആക്രമണമുണ്ടായത്. കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ ജങ്ഷനിലെ റോഡ് മുറിച്ച് കടക്കവെ വാഹനങ്ങളുടെ ശബ്ദം കേട്ട് ചിതറി ഓടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കടകളില്‍ കയറിയതോടെയാണ്ഇവ അക്രമാസക്തരായത്.

വെള്ളറട ജങ്ഷന് സമീപമുള്ള കിങ്‌സ് മൊബൈല്‍ ഷോപ്പ് ഉടമ സുധീറിനാണ്  കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. സുധീറിന്റെ പരുക്ക് സാരമുള്ളതല്ല. സമീപത്ത് പ്രവര്‍ത്തിക്കുന്ന വിജയ് അക്വാറിയത്തില്‍ കയറിയ കാട്ടുപന്നികള്‍ നിരവധി ഫിഷ് ടാങ്കുകളും രണ്ടു വലിയ കണ്ണാടി അലമാരകളും കസേരകളും തകര്‍ത്തു. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലും പന്നികള്‍ നാശമുണ്ടാക്കി. വെള്ളറട മേഖലയില്‍ സമീപകാലത്ത് മാലിന്യ നിക്ഷേപം കൂടുകയാണെന്നും, ഈ മാലിന്യം തേടിയാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
<BR>
TAGS : WILD BOAR ATTACK | THIRUVANATHAPURAM
SUMMARY: One injured in wild boar attack, many shops damaged

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *