വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും

വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരിതംബാധിച്ചവർക്കുള്ള ബാങ്ക് വായ്‌പകൾ എഴുതിത്തള്ളും. കേരള സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കാണ് 52 പേരുടെ 64 ലോണുകൾ എഴുതിത്തള്ളാൻ തീരുമാനിച്ചത്.

1,05,00000ത്തിലധികം രൂപയുടെ വായ്പകളാണ് മൊത്തത്തില്‍ എഴുതിത്തള്ളുക. ഒരു മാസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കും. ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും ബേങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Loans of Wayanad affected will be waived off

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *