കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി

കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ കാണാതായി

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് ലക്ഷംവീട്ടിൽ തോമസ്-പ്രിന്‍സി ദമ്പതികളുടെ മകന്‍ ജിയോ തോമസ് (10) ആണ് മരിച്ചത്. കാണാതായ അഞ്ചുതെങ്ങ് കൊച്ചുമെത്തന്‍ കടവ് പള്ളിപ്പുരയിടം ജോസ്-ഷൈനി ദമ്പതികളുടെ മകന്‍ ആഷ്ലിന്‍ ജോസി(15)നായി തിരച്ചില്‍ തുടരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് 5 മണിയോടെ ജിയോ തോമസിനെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഞ്ചുതെങ്ങ് സെക്രട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ 5-ാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് മരിച്ച ജിയോ തോമസ്.  കാണാതായ അഷ്ലിൻ ജോസിനായി അഞ്ചുതെങ്ങ് പൊലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
<BR>
TAGS : DROWNED | THIRUVANATHAPURAM
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *