സ്റ്റേഷൻ നവീകരണം; കൻ്റോൺമെൻ്റിൽ സെപ്തംബര്‍ 20 മുതൽ 6 കേരള ട്രെയിനുകൾ ഉൾപ്പെടെ 44 ട്രെയിനുകൾ നിർത്തില്ല

സ്റ്റേഷൻ നവീകരണം; കൻ്റോൺമെൻ്റിൽ സെപ്തംബര്‍ 20 മുതൽ 6 കേരള ട്രെയിനുകൾ ഉൾപ്പെടെ 44 ട്രെയിനുകൾ നിർത്തില്ല

ബെംഗളൂരു: ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 6 കേരള ട്രെയിനുകള്‍ ഉള്‍പ്പെടെ 44 ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകില്ല. ഡിസംബര്‍ 20 വരെ 92 ദിവസത്തേക്കാണ് താത്കാലികമായി സ്റ്റോപ്പ് ഒഴിവാക്കിയത്. നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകള്‍ പൊളിച്ചു നീക്കുന്നതിനാലാണ് സ്റ്റോപ്പുകള്‍ ഒഴിവാക്കിയത്. ഇവിടെ ഇറങ്ങേണ്ട യാത്രക്കാര്‍ താത്കാലികമായി കെ.ആര്‍.പുരം, വൈറ്റ് ഫീല്‍ഡ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരും. കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം എക്‌സ്പ്രസ് (12677), എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് (12678), മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസ് (16315), കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസ് (16316), കെഎസ്ആര്‍ ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് (16526), കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് (16525) എന്നീ ട്രെയിനുകള്‍കളാണ് സ്റ്റോപ്പ് ഒഴിവാക്കുന്നത്.
<br>
TAGS : RAILWAY | TRAIN
SUMMARY : Station renovation. 44 trains including 6 Kerala trains from 20 will not stop at Cantonment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *