മാണ്ഡ്യ സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ, സ്കൂളുകൾക്ക് ഇന്നും അവധി

മാണ്ഡ്യ സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ, സ്കൂളുകൾക്ക് ഇന്നും അവധി

ബെംഗളൂരു: മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹനിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ അക്രമസംഭവത്തില്‍ 3 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. അറസ്റ്റിലായ 52 പേരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാഗമംഗല ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ സസ്പെൻഡു ചെയ്തു.

പ്രദേശത്ത് സമാധാനം പുനസ്ഥാപിച്ചതായി അഭ്യന്തരമന്ത്രി ജി. പരേമേശ്വര പറഞ്ഞു. ജാഗ്രതാ നടപടികളുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.

ബുധനാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. ബദരിക്കൊപ്പാളിൽ നിന്നുള്ള വിഗ്രഹനിമജ്ജന ഘോഷയാത്ര ദർഗ്ഗയുടെ മുന്നിൽ കൂടി കടന്നു പോകുന്നതിനിടെ കല്ലേറുണ്ടാകുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ 25 കടകളും 7 വാഹനങ്ങളും അഗ്നിക്കിരയായി. ഇരുവിഭാഗങ്ങളും ചേരിതിരഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസിന് ലാത്തിചാർജ് നടത്തേണ്ടി വന്നു.
<BR>
TAGS : MANDYA | ARRESTED
SUMMARY : Mandya clash. Three more arrested, schools remain closed today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *