പൊതുസ്ഥലത്ത് പുകവലിച്ചതിന് ദളിത് യുവാവിന് മർദനം; മൂന്ന് പേർ പിടിയിൽ

പൊതുസ്ഥലത്ത് പുകവലിച്ചതിന് ദളിത് യുവാവിന് മർദനം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചതിന് ദളിത്‌ യുവാവിനെ ക്രൂരമായി മർദിച്ച മൂന്ന് പേർ പിടിയിൽ. കോപ്പാൾ ബോച്ചനഹള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. 21കാരനായ ഗുഡ്ഡദപ്പ മുള്ളണ്ണയാണ് ആക്രമണത്തിനിരയായത്. ഗ്രാമത്തിലെ  പൊതുസ്ഥലത്ത് പുകവലിച്ചതിന് വാൽമീകി സമുദായത്തിൽപ്പെട്ട ആറ് യുവാക്കൾ തന്നെ മർദിച്ചതായി അലവണ്ടി പോലീസ് സ്റ്റേഷനിൽ ഗുഡ്ഡദപ്പ പരാതി നൽകിയിരുന്നു.

ഇവരിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഗ്രാമത്തിലെ വൈദ്യുത തൂണിൽ കെട്ടിയിട്ട ശേഷം അർദ്ധനഗ്നനാക്കിയായിരുന്നു തന്നെ മർദിച്ചതെന്ന് ഗുഡ്ഡദപ്പ പറഞ്ഞു. കൂടാതെ ജാതി പറഞ്ഞ് തന്നെ അധിക്ഷേപിച്ചെന്നും യുവാവ് പരാതിപ്പെട്ടു. ഒളിവിൽ പോയവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും, അറസ്റ്റിലായവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Dalit youth tied to pole, thrashed for smoking in public place, 3 arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *