ഇടിച്ചിട്ട കാർ നിർത്താതെ പോയി, ആശുപത്രിയിലെത്തിക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം

ഇടിച്ചിട്ട കാർ നിർത്താതെ പോയി, ആശുപത്രിയിലെത്തിക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. കണ്ണൂർ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാർ ഇടിച്ചിട്ടത്. തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം റോഡരികിൽ കിടന്നു. നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
<BR>
TAGS : KANNUR | ACCIDENT
SUMMARY : The hit car did not stop and was delayed in getting to the hospital. A tragic end for the young man

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *