ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു ബെംഗളൂരു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു ബെംഗളൂരു

ബെംഗളൂരു: ലോകത്തെ മുൻനിര ബ്രാൻ‌ഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് ലുലു ഫാഷൻ വീക്കിന് ബെംഗളൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മെയ് 10ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ബെംഗളൂരു ലുലു മാളിൽ നടന്ന ചടങ്ങിൽ ലുലു ഫാഷൻ വീക്ക് 2024ന്റെ ലോഗോ പ്രകാശനം ചെയ്തു.

ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. കുട്ടികളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഷോ അടക്കം ആവേശ കാഴ്ചകളും ലുലു ഫാഷൻ വീക്ക് ബെംഗളൂരു പതിപ്പിലുണ്ടാകും. പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകും. ലിവൈസ്, ഐഡന്റിറ്റി, മധുര ഫാമിലി, പാർക്ക് അവന്യൂ, ക്രിമസൗൺ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനൺ ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വിഐപി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ജിനി ആൻഡ് ജോണി, പെപ്പർമിന്റ്, ഡൂഡിൾ, റഫ്, ടിനി ഗേൾ, കാറ്റ്വാക്ക്, ലീ കൂപ്പർ FW, വെൻഫീൾഡ്, വി സ്റ്റാർ, ഡെമോസ, ബ്ലോസം, ലാവി, ക്രോകോഡൈൽ, ഗോ കളേഴ്സ് തുടങ്ങി മുൻനിര ബ്രാൻഡുകൾക്ക് വേണ്ടി പ്രമുഖ മോഡലുകൾ റാമ്പിൽ ചുവടുവയ്ക്കും.

പ്രശസ്ത സ്റ്റൈലിഷും ഫാഷൻ കൊറിയോ​ഗ്രാഫറുമായ ഫഹിം രാജ ആണ് ഷോ ഡയറക്ടർ. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഷോയിൽ ഭാഗമാകും. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക് എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും നൽകുന്നുണ്ട്.

മാറുന്ന ഫാഷൻ സങ്കൽപ്പങ്ങളുടെ പുതിയ സാധ്യതകൾ ജനങ്ങളിലേക്ക് നേരിട്ട് പരിചയപ്പെടുത്തുകയാണ് ഷോയിലൂടെ ലുലു. ലുലു കർണാടക റീജ്യണൽ ഡയറക്ടർ ഷരീഫ് കെ.കെ, റീജ്യണൽ മാനേജർ ജമാൽ കെ.പി, റീട്ടെയ്ൽ ഡവൽപ്പമെന്റ് മാനേജർ അജിത് പണ്ഡിറ്റ്, ലുലു മാൾ ബെംഗളൂരു ജനറൽ മാനേജര്‌ കിരൺ വി. പുത്രൻ, ബയിങ്ങ് മാനേജർ സായിനാഥ് സായിനാഥ് തൈശ്ശേരി തുടങ്ങിയവർ ലുലു ഫാഷൻ വീക്ക് ബെംഗളൂരു പതിപ്പിന്റെ ലോഗോ പ്രകാശനത്തിൽ ഭാഗമായി. ബെംഗളൂരുവിന് പുറമേ ഹൈദ​രാബാദ്, ലഖ്നൗ, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലും ലുലു ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *