ഭാര്യ സോഷ്യല്‍ മീഡിയയില്‍ സജീവം; ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഭാര്യ സോഷ്യല്‍ മീഡിയയില്‍ സജീവം; ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഡല്‍ഹി: ഡല്‍ഹിയിലെ റാസാപൂരില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതിന് ഡല്‍ഹിയില്‍ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. രാസാപൂര്‍ പ്രദേശവാസിയായ രാം കുമാറാണ് (33) ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്.

ഭാര്യ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിണി പങ്കജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

TAGS : DELHI | HUSBAND | KILLED | WIFE
SUMMARY : wife is active on social media; Her husband strangled her to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *