സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച

സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ വീഴ്ച. ബെംഗളൂരുവിൽ ഇൻ്റർനാഷണൽ ഡേ ഓഫ് ഡെമോക്രസി പരിപാടിക്കിടെയാണ് സംഭവം. 24 കാരനായ യുവാവ് പെട്ടെന്ന് വേദിയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത് യുവാവ് എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടി.

കനകപുരയിലെ തൽഗത്‌പുരയിൽ നിന്നുള്ള മഹാദേവ എന്നയാളാണ് വേദിയിലേക്ക് കയറാൻ ശ്രമിച്ചത്. സിദ്ധരാമയ്യയുടെ കടുത്ത ആരാധകനാണ് ഇയാൾ. സ്റ്റേജിൽ കയറുമ്പോൾ കൈയിലുണ്ടായിരുന്ന ഷാൾ മുഖ്യമന്ത്രിക്ക് സമ്മാനിക്കാനായിരുന്നു യുവാവ് ഉദ്ദേശിച്ചത്. പോലീസ് മഹാദേവയെ കസ്റ്റഡിയിലെടുത്ത് തെളിവുകൾ പരിശോധിച്ചുവരികയാണ്.

മഹാദേവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സുരക്ഷാ ഭീഷണികളില്ലെന്ന് ഉറപ്പാക്കാനും പോലീസ് അദ്ദേഹത്തിൻ്റെ പശ്ചാത്തലവും പരിശോധിക്കുന്നുണ്ട്.

 

TAGS: SIDDARAMIAH | SECURITY BREACH
SUMMARY: Security Breach At Siddaramaiah’s Event In Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *