മുഖ്യമന്ത്രി സ്ഥാനം രണ്ട്‌ ദിവസത്തിനകം രാജിവെക്കും: അരവിന്ദ് കെജ്രിവാൾ

മുഖ്യമന്ത്രി സ്ഥാനം രണ്ട്‌ ദിവസത്തിനകം രാജിവെക്കും: അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ നടത്തിയ പാര്‍ട്ടി യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ്‌ വരെ പാർടിയിലെ ഒരാൾ മുഖ്യമന്ത്രിയായി തുടരുമെന്നും എംഎൽഎമാർ യോഗം ചേർന്ന്‌ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയ മുഖ്യമന്ത്രിയാവില്ല എന്നും അദ്ദേഹം അറിയിച്ചു.

‘വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത്‌ ഇരിക്കില്ല. ഇത്രയും നാൾ ആ സ്ഥാനത്ത്‌ ഇരുന്നത്‌ ഭരണഘടനയെ സംരക്ഷിക്കാനാണ്‌. ഒരോ വീടുകളിലും പോയി ജനങ്ങളുടെ അഭിപ്രായം തേടും’- അരവിന്ദ്‌ കെജ്രിവാൾ പറഞ്ഞു. ജയിൽ മോചിതനായതിന് ശേഷം ആദ്യമായി പാർടി ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.

അഞ്ച് മാസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. നവംബർ മാസം തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധെെര്യമുണ്ടോയെന്ന് ഡൽഹി മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.
<br>
TAGS : ARAVIND KEJIRIWAL
SUMMARY : Will resign as Chief Minister within two days’: Arvind Kejriwal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *