ഹേമ കമ്മിറ്റി മാതൃകയിൽ കർണാടകയിലും പാനൽ വേണം; ആവശ്യവുമായി വനിതാ കമ്മീഷൻ

ഹേമ കമ്മിറ്റി മാതൃകയിൽ കർണാടകയിലും പാനൽ വേണം; ആവശ്യവുമായി വനിതാ കമ്മീഷൻ

ബെംഗളൂരു: കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയില്‍ കർണാടകയിലും കമ്മിറ്റി രൂപീകരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍. കന്നഡ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും സ്ഥിരം സംവിധാനം വേണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇതിനിടെ കര്‍ണാടക ഫിലിം ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചർച്ച ചെയ്തു. നിരവധി പേര്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് ലൈംഗിക ചൂഷണം നടന്നതായി പരാതി നല്‍കി. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ പ്രധാനമാണെന്നും ലൈംഗിക ചൂഷണം തടയാന്‍ നടപടി ഉണ്ടാകണമെന്നും വനിതാ കമ്മീഷന്‍ ഫിലിം ചേംബറിനോട് ആവശ്യപ്പെട്ടു.

സിനിമ ചിത്രീകരണവേളയില്‍ കലാകാരൻമാരുടെ സുരക്ഷക്ക് എന്തൊക്കെ നടപടിള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കണമെന്നും നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടു.

TAGS: KARNATAKA | HEMA COMMITTEE
SUMMARY: Film chamber and womens commision requests seperate committee for ensuring women’s safety

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *