മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 14 വരിപാത; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 14 വരിപാത; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ബെംഗളൂരു: മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്ക് 14 വരി പാത പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടൽ സേതു കടൽപ്പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പൂനെയ്ക്ക് സമീപത്തുകൂടെയാണ് ബെംഗളൂരുവിലേക്ക് പോകുക. കോളേജ് ഓഫ് എഞ്ചിനീയറിങ് പൂനെ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വവിദ്യാർഥി സംഗമത്തിൽ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

പാതയിൽ നിന്ന് റിങ് റോഡ് വഴി പൂനെയിൽ എത്താമെന്നതിനാൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ തിരക്ക് 50 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് നിർമ്മാണത്തിൽ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. ഏകദേശം 80 ലക്ഷം ടൺ മാലിന്യം റോഡ് നിർമ്മാണത്തിന് ഉപയോഗിച്ചതായി മന്ത്രി വ്യക്തമാക്കി. ഈ മേഖലയിൽ ഗവേഷണത്തിന് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 25 വർഷത്തിനകം രാജ്യത്തെ മുഴുവൻ വാഹങ്ങളും ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാകുമെന്നും, വാഹനരംഗത്ത് ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | HIGHWAY
SUMMARY: Mumbai to Bangalore 14-Lane Expressway Construction to Begin soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *