വിമാനങ്ങളിലെ അനൗൺസ്മെന്റ് കന്നഡയിലാക്കണമെന്ന് ആവശ്യം

വിമാനങ്ങളിലെ അനൗൺസ്മെന്റ് കന്നഡയിലാക്കണമെന്ന് ആവശ്യം

ബെംഗളൂരു: വിമാനങ്ങളിലെ അനൗൺസ്മെന്റ് കന്നഡയിൽ വേണമെന്ന് ആവശ്യവുമായി കന്നഡ സാഹിത്യ പരിഷത്ത്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ പൈലറ്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ മുഴുവൻ അനൗൺസ്മെന്റുകളും കന്നഡയിലും വേണമെന്ന് കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് മഹേഷ് ജോഷി ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (ബിഐഎഎൽ) ജോഷി കത്തയച്ചു. ബെംഗളൂരുവിൽ ഇറങ്ങുന്നതോ പുറപ്പെടുന്നതോ ആയ എല്ലാ വിമാനത്തിൻ്റെയും ആദ്യ അറിയിപ്പ് കന്നഡയിലായിരിക്കണമെന്ന് ഉറപ്പാക്കാൻ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് (മോസിഎ) കത്തെഴുതുമെന്നും ജോഷി പറഞ്ഞു.

കന്നഡയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം. എന്നാൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഇത്തരത്തിൽ മാറ്റം വരുത്താൻ ആകില്ലെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. കന്നഡ അറിയാത്ത പലരും വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ട്. ഇവർക്ക് ആദ്യ അനൗൺസ്മെന്റ് കന്നഡയിൽ നൽകിയാൽ ബുദ്ധിമുട്ടാകും. ഈ വിഷയത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് അധികൃതർ പറഞ്ഞു.

TAGS: BENGALURU | KANNADA
SUMMARY: Demands raised for making kananda first lang in flight announcements

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *