ഇ.സി.എ. ഓണോത്സവം 21, 22 തീയതികളിൽ

ഇ.സി.എ. ഓണോത്സവം 21, 22 തീയതികളിൽ

ബെംഗളൂരു : ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ.സി.എ.) ‘ഓണോത്സവം-2024’ സെപ്തംബര്‍ 21, 22 തീയതികളിൽ നടക്കും. 21-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുപരിപാടിയിൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി മുഖ്യാതിഥിയാകും. നടി സുരഭിലക്ഷ്മി വിശിഷ്ടാതിഥിയാകും.

രാത്രി ഏഴിന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഫാഷൻ ഷോയും ഉണ്ടാകും. 22-ന് രാവിലെ എൻ.ഡി.കെ. കല്യാണമണ്ഡപത്തിൽ പൂക്കളമത്സരം നടക്കും. 11 മണി മുതൽ ഇ.സി.എ. അംഗങ്ങളുടെ ഗാനമേള, ഉച്ചകഴിഞ്ഞ് രണ്ടുമുതൽ മരുതോർവട്ടം കണ്ണന്റെ ഓട്ടംതുള്ളൽ, 3.30 മുതൽ ജുഗൽബന്ദി, കുച്ചിപ്പുഡി, ഭരതനാട്യം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 11.30 മുതൽ ഓണസദ്യയുമുണ്ടാകും.

വൈകീട്ട് 6.30-ന് പിന്നണിഗായകരായ എം.ജി. ശ്രീകുമാര്‍, മൃദുലാ വാര്യർ, റഹ്മാൻ, ശിഖ പ്രഭാകരൻ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള അരങ്ങേറും.
<BR>
TAGS :  ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *