യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ ക്രൂരമായി മർദിച്ച് നഗ്നനാക്കിയശേഷം റോഡിലൂടെ ഓടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡിയുമായ പവൻ ഗൗഡ എന്ന കഡുബുവിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാൾ യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

പവൻ ഗൗഡ യുവാവിനെ മർദിച്ച് അവശനാക്കി വിവസ്ത്രനാക്കുകയും പിന്നീട് നഗ്നനാക്കി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച മുതലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇവിടെ ജീവിക്കണമെങ്കിൽ വസ്ത്രം അഴിക്കാൻ പറയുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ പവൻ ഗൗഡയാണ് യുവാവിനെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളിൽ നിന്ന് മർദനമേറ്റയാളും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. തുടർന്നാണ് പോലീസ് കേസെടുത്തത്. പവൻ ഗൗഡ നിലവിൽ ഒളിവിലാണ്.

 

TAGS: BENGALURU | ATTACK
SUMMARY: Bengaluru man brutally beaten, paraded naked despite requests for forgiveness

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *