മുംബൈയിൽ രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

മുംബൈയിൽ രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

മുംബൈ: ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹില്‍സില്‍ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും ആഡംബര വസതി സ്വന്തമാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷന്റെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് 30 കോടി രൂപയ്ക്കു വാങ്ങിയത്.

4 കാറുകള്‍ പാർക്ക് ചെയ്യാം. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർ‍ഡ്സ് അറിയിച്ചു. നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലില്‍ തന്നെ താരം വാങ്ങിയിരുന്നു. രണ്‍വീർ സിങ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെ.എല്‍.രാഹുല്‍ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹില്‍സില്‍ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത്.

TAGS : PRITHVIRAJ | MUMBAI
SUMMARY : Prithviraj owns a second luxury residence in Mumbai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *