കൊട്ടാരക്കരയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊട്ടാരക്കരയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഓടനാവട്ടം സ്വദേശിയായ നിഥിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. അതേസമയം യുവാവിന് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച്‌ ബന്ധുക്കളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചു.

ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആൻ്റി വെനം ഉള്‍പ്പടെ നല്‍കിയതാണെന്നും ആശുപ്രതി അധികൃതർ അറിയിച്ചു. ഹൃദയസ്തംഭനമാണ് യുവാവിന്റെ മരണ കാരണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

TAGS : HOSPITAL | SNAKE
SUMMARY : A young man who was being treated by a snake died at Kottarakkara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *