മാലിന്യശേഖരണത്തിനിടെ തർക്കം; പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസ്

മാലിന്യശേഖരണത്തിനിടെ തർക്കം; പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസ്

ബെംഗളൂരു: മാലിന്യശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു. ബിദരഹള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഭരത്‌നഗറിൽ താമസിക്കുന്ന ചന്ദ്രുവും അമ്മയുമാണ് അഞ്ച് വനിതാ പൗരകർമികരെ ആക്രമിച്ചത്.

വീടിന് പുറത്തുള്ള മാലിന്യക്കൂമ്പാരം തൊഴിലാളികൾ നീക്കം ചെയ്യണമെന്ന് ചന്ദ്രുവിൻ്റെ അമ്മ ആവശ്യപ്പെട്ടു. എന്നാൽ മാലിന്യം തങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതിലും അധികമാണെന്ന് തൊഴിലാളികൾ ഇവരോട് പറഞ്ഞു. സ്ഥിരമായി വലിയ അളവിൽ മാലിന്യം ശേഖരിക്കുന്ന ഓട്ടോ വരുമെന്നും ഇതിനായി കാത്തിരിക്കണമെന്നും ശുചീകരണ തൊഴിലാളികൾ ഇവരോട് ആവശ്യപ്പെട്ടു. ഇതേതുടർന്നുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

സംഭവത്തിൽ പൗരകർമികമാരിൽ ഒരാൾക്ക് പരുക്കേറ്റു. ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ അപലപിച്ച് ബിബിഎംപി പൗരകർമിക സംഘത്തിൻ്റെ പ്രസിഡൻ്റ് നിർമ്മല എം. രംഗത്തെത്തി. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിനോട്‌ ആവശ്യപ്പെട്ടു.

TAGS: BENGALURU | BBMP
SUMMARY: Mother-son duo in Bengaluru assault BBMP sanitation workers over garbage dispute

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *