തെന്നിന്ത്യന്‍ നടി എ. ശകുന്തള അന്തരിച്ചു

തെന്നിന്ത്യന്‍ നടി എ. ശകുന്തള അന്തരിച്ചു

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ താരം എ ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടർന്നു ബെംഗളൂരുവിൽ മകളുടെ വീട്ടിൽ കഴിയുകയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 600ലധികം സിനിമകളിൽ ശകുന്തള അഭിനയിച്ചിട്ടുണ്ട്. നർത്തകിയായി തിളങ്ങിയതിന് ശേഷമാണ് ശകുന്തള സിനിമയിലേക്ക് എത്തുന്നത്.

കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) എന്നിവയാണ് പ്രധാന മലയാള സിനിമകള്‍. 1998 വരെ സിനിമകളില്‍ സജീവമായിരുന്നു. പിന്നീട് 2019-വരെ തമിഴ് പരമ്പരകളിലും അഭിനയിച്ചു. 1970-ല്‍ ഇറങ്ങിയ സി.ഐ.ഡി. ശങ്കറാണ് ആദ്യശ്രദ്ധേയ ചിത്രം. ഇതിന് ശേഷം സി.ഐ.ഡി. ശകുന്തള എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
<br>
TAGS : DEATH | CINEMA
SUMMARY : South Indian actress A. Shakuntala passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *