ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 219 സ്ഥാനാർഥികൾ

ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 219 സ്ഥാനാർഥികൾ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കശ്മീരിലെ പതിനാറും ജമ്മുവിലെ എട്ടും ഉൾപ്പെടെ 24 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. 23.27 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിൽ അതീവ സുരക്ഷയിലാണു വോട്ടെടുപ്പ്. 10 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കശ്‌മീർ താഴ്വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലെത്തും. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്‌മീരിലെ കുൽഗാം, പുൽവാമ, ഷോപ്പിയാൻ, അനന്തനാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി അടക്കമുള്ള പ്രമുഖരാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ബിജ്‌ബേഹരയിലെ ശ്രിഗുഫ്‌വാരയില്‍ നിന്നാണ് ഇല്‍തിജ ജനവിധി തേടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയും രണ്ട് തവണ മന്ത്രിയുമായ ഗുലാം അഹമ്മദ് മിര്‍, നാല് തവണ നിയമസഭ സമാജികനും മുതിര്‍ന്ന സിപിഎം നേതാവുമായ എം വൈ തരിഗാമി (കുല്‍ഗാം), മുന്‍ മന്ത്രിമാരായ കോണ്‍ഗ്രസിന്‍റെ പിര്‍സാദ സയീദ് (അനന്തനാഗ്), നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ സക്കീന ഇതൂ (ഡി എച്ച് പോറ) എന്നിവരാണ് ഒന്നാംഘട്ടത്തില്‍ മത്സരരംഗത്തുള്ള മറ്റ് പ്രമുഖര്‍.
<br>
TAGS : JAMMU KASHMIR | ELECTION 2024
SUMMARY : Jammu and Kashmir goes to polling booth today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *