അഞ്ച് ദശാബ്ദത്തിനിടെ രാജ്യത്തെ ജിഡിപി വളർച്ചയിൽ ഒന്നാമത്തെത്തി കർണാടക

അഞ്ച് ദശാബ്ദത്തിനിടെ രാജ്യത്തെ ജിഡിപി വളർച്ചയിൽ ഒന്നാമത്തെത്തി കർണാടക

ബെംഗളൂരു: ജിഡിപി വളര്‍ച്ചയില്‍ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുമ്പിലെത്തി കര്‍ണാടക. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ കര്‍ണാടകയുടെ വളര്‍ച്ചയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1960-61ല്‍ കര്‍ണാടകയുടെ ജിഡിപി വിഹിതം വെറും 5.4 ശതമാനമായിരുന്നു. എന്നാൽ പിന്നീടുള്ള അഞ്ച് ദശാബ്ദങ്ങളില്‍ ഇത് 51 ശതമാനത്തോളമായി വര്‍ധിച്ചു.

2023-24 ലെ കണക്കനുസരിച്ച് കർണാടകയുടെ ജിഡിപി വിഹിതം 8.2 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ദേശീയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) വിഹിതത്തില്‍ കര്‍ണാടക ഏറ്റവും ഉയര്‍ന്ന വര്‍ധനവ് കൈവരിച്ചതായി കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ ജിഡിപിയിൽ (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്‌ട്) ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്. ഇക്കോണമിക് അഡ്വൈസറി കൗൺസിൽ ടു ദി പ്രൈം മിനിസ്റ്റർ (പിഎംഇഎസി) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, തമിഴ്‌നാട് എന്നിവയാണ് ഇന്ത്യൻ ജിഡിപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലുള്ളത്.

അതേസമയം, ഒരുസമയത്ത് സാമ്പത്തിക ശക്തിയിൽ മുന്നിലായിരുന്ന പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ പിന്തള്ളപ്പെട്ടു. 1960കളിൽ രാജ്യത്തിന്റെ ജിഡിപിയിൽ 10.5 ശതമാനം സംഭാവന ചെയ്തിരുന്ന പശ്ചിമ ബംഗാൾ 2024ൽ എത്തിയപ്പോൾ 5.6 ശതമാനമായി ഇടിഞ്ഞു. പ്രതിശീർഷ വരുമാനത്തിൽ തുടക്കംമുതൽ തന്നെ പിന്നിലായിരുന്ന രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറകിലാണ് ഇപ്പോൾ പശ്ചിമബംഗാളിന്റെ സ്ഥാനം.

 

TAGS: KARNATAKA | GDP
SUMMARY: Karnataka tops in gdp growth in last five decades in country

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *