ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; പുതിയ സ്‌പേസ് സ്റ്റേഷനും അനുമതി

ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; പുതിയ സ്‌പേസ് സ്റ്റേഷനും അനുമതി

ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. ചന്ദ്രയാന്‍ 3 ന്റെ വിജയത്തെ തുടര്‍ന്നാണിത്. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയില്‍ എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. അതിനിടെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വിപുലീകരണത്തിനും ബഹിരാകാശ നിലയം സ്ഥാപിക്കല്‍ എന്നിവയ്‌ക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ചന്ദ്രയാന്‍ 4 ദൗത്യം 2,104.06 കോടിയുടേതാണ്. 36 മാസത്തിനുളളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ഉപരിതലം, അന്തരീക്ഷത്തിലെ പ്രക്രിയകള്‍, സൂര്യന്റെ സ്വാധീനം എന്നിവ പഠനവിധേയമാക്കും. 2028 മാര്‍ച്ചില്‍ വിക്ഷേപണം നടത്താനാണ് പദ്ധതി.

TAGS : CHANDRAYAAN | SPACE
SUMMARY : Union Cabinet gives green light to Chandrayaan 4 mission; A new space station is also approved

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *