ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയർന്നു

ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയർന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 50 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ കിലോയ്ക്ക് 70 രൂപയാണ്. സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനാൽ ഉള്ളി ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായതാണ് ലഭ്യത കുറയാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

നേരത്തെ, വടക്കൻ കർണാടക ജില്ലകളിൽ നിന്നാണ് ബെംഗളൂരുവിലേക്ക് ഉള്ളി വിതരണം ചെയ്തിരുന്നത്. എന്നാൽ കനത്ത മഴയെത്തുടർന്ന് ഇവിടെയുള്ള ഉള്ളി ഉത്പാദനം കുറഞ്ഞു. നിലവിൽ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ് നഗരത്തിലേക്ക് ഉള്ളി എത്തുന്നത്.

ദസറയോട് അനുബന്ധിച്ച് വില ഇനിയും വർധിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം വെളുത്തുള്ളി വില കിലോയ്ക്ക് 400 രൂപ കടന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം സാധാരണക്കാർ ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണ്. ഇതിനൊപ്പമാണ് പച്ചക്കറികളുടെ വിലയും വർധിച്ചിരിക്കുന്നത്.

TAGS: BENGALURU | PRICE HIKE
SUMMARY: Onion price on rise in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *